Can't Read Malayalam Properly ??
Click here to Download Font
മലപ്പുറം ജില്ലാ പോലീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം-438,1991 മാര്‍ച്ച് മാസം 8-ാം തീയ്യതി രജിസ്റ്റര്‍ ചെയ്ത് 9-ാം തീയ്യതി പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം റവന്യു ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ വരുന്ന ഉദ്യോഗസ്ഥരും മിനിസ്‌ററീരിയല്‍ ജീവനക്കാരും സി.ബി.സി.ഐ.ഡി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നീ പോലീസ് യൂണിറ്റുകളും മലപ്പുറം ജില്ലയില്‍ സ്ഥിരതാമസക്കാരായ ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിലുളള പോലീസ് ജീവനക്കാരും ഉള്‍പ്പെട്ടതാണ് സംഘത്തിന്‍റെ പ്രവര്‍ത്തന പരിധി. പ്രവര്‍ത്തനാരംഭത്തില്‍ 54 'A' ക്ലാസ് മെമ്പര്‍മാരാണുണ്ടായിരുന്നത്. കേവലം 5400 രൂപ പ്രവര്‍ത്തന മൂലധനമായി ആരംഭിച്ച ഈ സംഘത്തിന്‍റെ ഉദ്ദേശം മെമ്പര്‍മാരില്‍ നിന്ന് ഫണ്ടുകള്‍ സ്വരൂപിച്ച് അംഗങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്കും അവര്‍ക്കുണ്ടാകുന്ന മറ്റ് അടിയന്തരാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുതലായവയക്കും വായ്പ നല്‍കി സഹായിക്കുക എന്നതായിരുന്നു.
ആദ്യകാലങ്ങളില്‍ 'A' ക്ലാസ് അംഗങ്ങള്‍ക്ക് 3000 രൂപ തോതിലായിരുന്നു വായ്പ അനുവദിച്ചിരുന്നത് . എന്നാല്‍ ഇന്ന് അംഗങ്ങള്‍ക്ക് അടിയന്തിര വായ്പയായി 25000 രൂപ, വിദ്യാഭ്യാസ വായ്പയായി 10000 രൂപ , ഉത്സവകാല വായ്പയായി 15000 രൂപയും ഒരു അംഗത്തിന് പരമാവധി 400000 രൂപ വരെ വായ്പ അനുവദിക്കുന്നു. കൂടാതെ ഉത്സവകാലങ്ങളില്‍ 15000 രൂപയുടെ തുണിത്തരങ്ങള്‍ ജില്ലയിലെ വിവിധ തുണിക്കടകളില്‍ നിന്നും വാങ്ങിക്കാനുളള പലിശ രഹിത വായ്പാ സൗകര്യവും സംഘം അംഗങ്ങള്‍ക്ക് നല്‍കി വരുന്നു. അതൊടൊപ്പം തന്നെ അംഗങ്ങളുടെ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (SB Account) സ്ഥിര നിക്ഷേപം ( fixed deposit ) റെക്കറിംഗ് നിക്ഷേപം ( RD ) ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം (GDS) എന്നിങ്ങനെയുളള നിക്ഷേപ പദ്ധതികളും സംഘം നടത്തിവരുന്നു.
ആരംഭത്തില്‍ അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പി.ജി.വര്‍ഗ്ഗീസ് പ്രസിഡണ്ടും, ശ്രീ.ആര്‍.വിജയരാജ് ഓണററി സെക്രട്ടറിയുമായിരുന്നു. ശ്രീ.കെ.ടി.സെയ്ത്, ശ്രീ.കെ.വി.പി ബലറാം , ശ്രീ.പി.വി.ജോര്‍ജ്ജ് , ശ്രീ.വി.പി.വാസുദേവന്‍, ശ്രീ.കെ.അബൂബക്കര്‍, ശ്രീ.പി.പരമേശ്വരന്‍ , ശ്രീ.കെ.ചന്തു, ശ്രീമതി ടി.എ.പത്മിനി , ശ്രീ.കെ.ഭാസ്‌ക്കരന്‍ എന്നിവര്‍ ആദ്യ ഭരണസമിതിയില്‍ അംഗങ്ങളായിരുന്നു. സംഘത്തില്‍ ജീവനക്കാരായി ആരും തന്നെ നിയമിക്കപ്പെട്ടിട്ടില്ലാതിരുന്നതിനാല്‍ പോലീസ് സേനയില്‍ നിന്നും അനുവദിക്കപ്പെട്ട രണ്ട് ജീവനക്കാരും ദിവസക്കൂലിയില്‍ നിയമിക്കപ്പെട്ട ഡി.ബാലകൃഷ്ണനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ആരംഭം മുതല്‍ സംഘം ഭരണ സമിതിയുടെ നിദാന്ത ജാഗ്രതയാര്‍ന്ന പ്രവര്‍ത്തനഫലമായിട്ടാണ് മലപ്പുറം ജില്ലാ പോലീസ് സഹകരണ സംഘം ഇന്നത്തെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ശ്രീ.പി.ജി.വര്‍ഗ്ഗീസിന് ശേഷം ശ്രീ.കെ.വി.പി. ബലറാം (1992 ജൂലൈ മുതല്‍ 1993 മെയ് വരെ ), ശ്രീ.കെ.ടി.സെയ്ത് ( 1993 ജൂണ്‍ മുതല്‍ 2000 ജൂണ്‍ വരെ) ശ്രീ. കെ.അബൂബക്കര്‍ ( 2000 ജൂലൈ മുതല്‍ 2007 ജൂണ്‍ വരെ)എന്നിവര്‍ പ്രസിഡണ്ടുമാരായും ശ്രീ.ആര്‍.വിജയരാജിന് ശേഷം ശ്രീ.വി.പി.വാസുദേവന്‍ ( 1997 മുതല്‍ 2002 വരെ) ശ്രീ.കെ.പി.വിജയന്‍ (2002 മുതല്‍ 2004 വരെ ) ശ്രീ.ഒ.അനില്‍കുമാര്‍ (2004 മുതല്‍ 2008 വരെ) എന്നിവര്‍ ഹോണററി സെക്രട്ടറിമാരും പ്രവൃത്തിച്ചു. അതിന് ശേഷം 2007 ജൂലൈ മുതല്‍ ശ്രീ.കെ.ഭാസ്‌ക്കരന്‍ സംഘത്തിന്‍റെ പ്രസിഡണ്ടായും 01.01.2009 മുതല്‍ ശ്രീ.ടി.അബ്ദുള്‍ റഷീദ് സംഘത്തിന്‍റെ സെക്രട്ടറിയായും പ്രവൃത്തിച്ചു വരുന്നു.
തുടക്കം മുതല്‍ ജില്ലാ പോലീസ് ഓഫീസില്‍ അനുവദിച്ച ഒരു ചെറിയ മുറിയിലും പിന്നീട് ഡി.പി.ഒ.കോമ്പൗണ്ടിലെ കാര്‍ഷെഡ്ഡിന് സമീപമുളള ഒരു ചെറിയ മുറിയിലുമായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2007 മുതല്‍ സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തില്‍ ഇപ്പോള്‍ 2823 'A' ക്ലാസ് അംഗങ്ങളാണുളളത്. സംഘത്തില്‍ ജീവനക്കാരായി സെക്രട്ടറിയെ കൂടാതെ ഒരു അക്കൗണ്ടന്റും , ഒരു സീനിയര്‍ ക്ലാര്‍ക്ക് , ഒരു ജൂനിയര്‍ ക്ലര്‍ക്ക്, ഒരു അറ്റന്റര്‍ എന്നിവരാണുളളത്. സംഘത്തിന്‍റെ ഇപ്പോഴത്തെ അംഗീകൃത മൂലധനം 9050000 രൂപയും , പ്രവര്‍ത്തന മൂലധനം 13,40,00,000 രൂപയുമാണ്. ക്ലാസ് IV ല്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്‍റെ ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ 'A'ആണ്.
ആരംഭം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗങ്ങല്‍ക്ക് 2011 വര്‍ഷം മുതല്‍ 20 ശതമാനം ലാഭവിഹിതം നല്‍കികൊണ്ടിരിക്കുന്നത്. കൂടാതെ സംഘത്തിന്റെ ലാഭത്തില്‍ നിന്നും ഒരു നിശ്ചിത സംഖ്യ മരണപ്പെട്ട അംഗങ്ങളുടെ 50000 രൂപ വരെയുളള വായ്‌പ എഴുതി തളളുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ആധുനിക ശാസ്‌ത്രസാങ്കേതിക വിനിമയ വിദ്യകള്‍ പരാമവധി പ്രയോജനപ്പെടുത്തി സംഘത്തിന്റെ സാധ്യതകള്‍ കൂടുതല്‍ വിപൂലികരിക്കുകയും അതിലുപരിയായി സംഘവുമായി അംഗങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനുളള പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കുക എന്നുളളതുമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം . അതിനായി അംഗങ്ങള്‍ക്ക് സംഘത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ താഴെ പറയുന്ന സേവനങ്ങള്‍ ലഭ്യമാണ്.