Can't Read Malayalam Properly ??
Click here to Download Font
സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്നും സംഘം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ യൂണിഫോം സാമഗ്രികള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍വരെയുളള വില്‍പ്പന നടത്തുന്നു. ഇതില്‍ തന്നെ സംഘം അംഗങ്ങള്‍ക്ക് തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് സംഘം ആരംഭിച്ച അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അപകടത്തില്‍ പരിക്കുപറ്റി അവധിയില്‍ പ്രവേശിച്ച ഒരംഗത്തിന് ഒരാഴ്‌ച 400 രൂപ വീതം പരാമവധി 100 ആഴ്‌ചയ്‌ക്ക് 40000 രൂപ വരെയും മരണപ്പെട്ടവരുടെ കുടുംബത്തിന് 40000 രൂപ വരെയും നല്‍കുന്നു. ഇത്തരത്തില്‍ അപകടപ്പെട്ട് അവധിയില്‍ പ്രവേശിക്കുന്ന അംഗങ്ങള്‍ സംഘം സെക്രട്ടറിക്കുളള അപേക്ഷയോടൊപ്പം എഫ്.ഐ.ആര്‍.വൂണ്ട് സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് , മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,പാസ്‌പോര്‍ട്ട് , സെക്ഷന്‍ 103 ഫോറം , ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് , ജോയനിംഗ് റിപ്പോര്‍ട്ട് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകള്‍ കൂടി ഹാജരാക്കേണ്ടതാണ്.
ഓണം, വിഷു, പെരുന്നാള്‍, ക്രിസ്തുമസ് തുടങ്ങിയ ഉത്സവ കാലങ്ങളില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ സംഘം അംഗങ്ങള്‍ക്ക് മിതമായ നിരക്കില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പോലിസ് സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഉത്സവകാല ചന്ത നടത്തി വരുന്നു.
മലപ്പുറം ജില്ലാ പോലീസ് സഹകരണ സംഘം അംഗങ്ങള്‍ക്ക് ഡെത്ത് മെമ്പര്‍ ബെനിഫിറ്റ് സ്കീം വഴിയുള്ള സഹായം ഉറപ്പു നല്‍കുന്നു.
ഉത്സവകാലങ്ങളില്‍ 15000 രൂപയുടെ തുണിത്തരങ്ങള്‍ ജില്ലയിലെ വിവിധ തുണിക്കടകളില്‍ നിന്നും ക്രെഡിറ്റ് വ്യവസ്ഥയില്‍ വാങ്ങിക്കാനുളള സൗകര്യവും സംഘം അംഗങ്ങള്‍ക്ക് നല്‍കി വരുന്നു.